മണക്കടവ്: ഉദയഗിരി പഞ്ചായത്തിലെ രണ്ടാമത്തെ കുടുംബാരോഗ്യകേന്ദ്രമായ മണക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട സമുച്ചയം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബിജോയ് ആർദ്രം മിഷൻ കോ-ഓർഡിനേറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡിഎംഒ ഡോ. എം. പീയുഷ്, ഡിപിഎം. ഡോ. പി.കെ. അനിൽ കുമാർ എന്നിവർ മുഖ്യതിഥികളായിരുന്നു. ബിന്ദു ഷാജു, കെ.ടി. സുരേഷ് കുമാർ, ഷീജ വിനോദ്, കെ.എസ്. അബിഷ, സരിത ജോസ്, വി.സി. പ്രകാശ്, ടോമി കാടൻകാവിൽ, എം.സി. ജനാർദനൻ, മിഥുൻ മോഹൻ, ഡോ. ബിജോയ് മാത്യു, വി.ടി. ചെറിയാൻ, സൂര്യപ്രകാശ്, സാജൻ ജോസഫ്, എൻ.എം. രാജു, ബെന്നി പീടിയേക്കൽ, കെ.ആർ. രതീഷ്, ജെയ്സൺ പല്ലാട്ട്, പി.ഡി. ജയലാൽ, മെഡിക്കൽ ഓഫീസർ ഡോ. ഷൈലജ വർമ എന്നിവർ പ്രസംഗിച്ചു.
മണക്കടവ് സർക്കാർ ഡിസ്പൻസറിക്ക് 1972 ൽ ഒരേക്കർ സ്ഥലം സംഭാവന ചെയ്ത കരിനാട്ട്, മുഞ്ഞനാട്ട്, മണ്ഡപം കുടുംബങ്ങളെയും കെട്ടിടം പണിത കരാറുകാരൻ ടി.പി. ഷംസുദിനെയും സ്പീക്കർ പൊന്നാട അണിയിച്ച് ആദരിച്ചു.
ഒരു കോടി അമ്പത്താറ് ലക്ഷത്തി എൺപത്തൊമ്പതിനായിരം രൂപ എൻഎച്ച്എം ഫണ്ട് അനുവദിച്ചാണ് കെട്ടിട നിർമാണം നടത്തിയത്.
ഉദയഗിരി പഞ്ചായത്ത് വിവിധ ഉപകരണങ്ങൾ, നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി സൗരോർജ സംവിധാനം ഉൾപ്പെടെ 25 ലക്ഷം ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.